മറക്കാന്‍ തുടങ്ങിയ വാക്കുകളില്‍ ഒന്ന്
ഹൃദയത്തെ തുറിച്ചങ്ങു കേറിടുന്നു
മറന്നു തുടങ്ങിയ വരികളില്‍ ഒന്ന്
അറിയാതെ അറിയാതെ മൂളിടുന്നു
മനസ്സിലെ ഇരുളില്‍ അറിയുന്നു ഞാന്‍
ഇന്നിന്നു പൂക്കുന്ന ബന്ധങ്ങള്‍ എല്ലാമേ
നാളെ മഴയത്ത് ഒലിച്ച് പോകും
പല പല മുത്തുകള്‍ ഭംഗിയായ് നൂലിനാല്‍
കോര്‍ത്തു ചമച്ചൊരു മുത്തുമാല
കാലം കഴികെയാല്‍ നൂലു ദ്രവിക്കെയാല്‍
പൊട്ടി ചിതറി ആ മുത്തുകളും .

No comments:
Post a Comment